കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം; ഏകദിനം നവംബര്‍ ഒന്നിന് ഇന്ത്യ പൊരുതാനിറങ്ങുന്നു
തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും രാജ്യാന്തര മത്സരം. ഈ വര്‍ഷം നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരം നടക്കും. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്.
2017 നവംബറില്‍ ഇന്ത്യയും ന്യുസിലന്‍ഡും തമ്മില്‍ നടന്ന ട്വന്റി 20യാണ് ഇവിടെ നടന്ന ആദ്യ രാജ്യാന്തര മത്സരം. മഴ മൂലം എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. കനത്ത മഴ പെയ്തിട്ടും പെട്ടന്ന് സ്‌റ്റേഡിയം മത്സരസജ്ജമായതിനെ ബി.സി.സി.ഐ അഭിനന്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha