ഗ്രോബാഗുകളില്‍ വെണ്ട കൃഷി

നാലില പ്രായത്തില്‍ വെണ്ടച്ചെടികള്‍ പറിച്ചുനടണം. വീട്ടുവളപ്പിലോ, ഗ്രോബാഗുകളിലോ, ടെറസിലെ ചെടിച്ചട്ടികളിലോ വിത്തു മുളപ്പിക്കാം. പറിച്ചുനടുമ്പോള് നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. നീര്‍വാര്‍ച്ചയുള്ള മണ്ണും നനസൗകര്യവും പ്രധാനമാണ്.
നിലത്തു നടുകയാണെങ്കില് ചെടികള്‍ തമ്മില് 40-45 സെ മീറ്ററും വരികള് തമ്മില് 60 സെ മീറ്ററും അകലം നല്കി നടണം. കേരളത്തിലെ മണ്ണില്‍ അമ്ലതയേറിയതിനാല്‍ നടുന്ന സ്ഥലത്തെ മണ്ണില്‍ 10 ദിവസത്തിനുമുന്പ് സെന്റ് ഒന്നിന് രണ്ടു കിലോഗ്രാം കുമ്മായം / ഡോളോമൈറ്റ് ചേര്ക്കണം. ഗ്രോബാഗുകളിലോ ചെടിച്ചട്ടിയിലോ കൃഷി ചെയ്യുകയാണെങ്കില്‍ 10 ഗ്രാം കുമ്മായം വെള്ളത്തില് കലക്കി മണ്ണില്‍ ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്.
വെണ്ടച്ചെടിക്ക് എല്ലുപൊടിയാകാം
വിത്തു മുളച്ച് നാലാഴ്ചയ്ക്കുശേഷം 510 ഗ്രാം എല്ലുപൊടി തടത്തില് ചേര്ത്താല്‍ വെണ്ടച്ചെടികള്‍ കരുത്തോടെ വളരും. ജൈവവളങ്ങള്‍ 10 ദിവസം കൂടുമ്പോള് മാറി മാറി ഇടന്നതു നല്ലതാണ്. വിത്തു നട്ട് 50 ദിവസമാകുന്നതോടെ വെണ്ടച്ചെടി പൂവിട്ട് കായ്ച്ചു തുടങ്ങും.
https://www.facebook.com/Malayalivartha