ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണത്തിനുള്ള അനുമതി റദ്ദാക്കി, കുത്തക കമ്പനികളുടെ പരീക്ഷണം പുലിവാലാകുമെന്ന് വിലയിരുത്തല്‍

കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ വിളിച്ചുവരുത്തുന്ന ഒന്നായിരുന്നു ജനിതക മാറ്റം വരുത്തിയ വിത്തുകള്‍. ഏറെ ചര്‍ച്ചകളും കോലഹലങ്ങളും ഇതിന്റെ പേരില്‍ നടക്കുകയും ചെയ്‌തു. ഇതിനിടയില്‍ ആഗോള കുത്തക കമ്പനികള്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്‌തു. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ പരീക്ഷിക്കാന്‍ നല്‍കിയ അനുമതി വനം പരിസ്ഥിതി മന്ത്രാലയം റദ്ദാക്കിയത്.
കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസഥാനങ്ങളിലാണ് വിത്തു പരീക്ഷണത്തിന് വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ നെല്‍പ്പാടങ്ങളില്‍ പരീക്ഷണം നടത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള ബെയര്‍ബെയോ സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
നെല്ലിനു പുറമേ ചോളം, പരുത്തി, ആവണക്ക് എന്നീവിളകളുടെ വിത്തുകള്‍ പരീക്ഷിക്കാനായിരുന്നു അനുമതി. ചോളത്തില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചത് ആഗോള വിത്തു കുത്തക കമ്പനിയായ മോണ്‍സാന്റോയ്‌ക്കാണ്.
https://www.facebook.com/Malayalivartha