വീട്ടുമുറ്റത്തൊരു ഇഞ്ചി കൃഷി.... സ്ഥലസൗകര്യമോ മുതല്‍മുടക്കോ ഇല്ലാതെ തന്നെ സ്വന്തമായി ഇഞ്ചി കൃഷി ചെയ്യാം....

വീട്ടുമുറ്റത്തൊരു ഇഞ്ചി കൃഷി.... സ്ഥലസൗകര്യമോ മുതല്‍മുടക്കോ ഇല്ലാതെ തന്നെ സ്വന്തമായി ഇഞ്ചി കൃഷി ചെയ്യാം.... ഇക്കാലത്ത് പച്ചക്കറി വിലയുടെ വര്‍ദ്ധനവിനു പുറമേ ഇഞ്ചിയുടെ വിലയിലും വമ്പന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. വലിയ വില കൊടുത്ത് ഇനി ഇഞ്ചി വാങ്ങുന്നതിന് പകരം ി ഇഞ്ചി കൃഷി ചെയ്ത് ലാഭമുണ്ടാക്കാം. ഉഗ്രന്‍ ലാഭം കൊയ്യാനായി സാധിക്കുന്ന ഒരു പുതിയ കൃഷി രീതി പരിചയപ്പെടാവുന്നതാണ്.
ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പറുകളും കരിയിലകളും ഉണ്ടെങ്കില്‍ അനായാസം ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. പതിനഞ്ച് ഇഞ്ച് വലിപ്പമുളള ചെടിച്ചട്ടികളാണ് കൃഷി ചെയ്യാനായി അനുയോജ്യം. ഇവയിലേക്ക് ഉപയോഗിച്ച് കഴിഞ്ഞ പേപ്പറുകള്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചിടുക.
അടിവശം പൂര്‍ണ്ണമായും നിറയുന്ന തരത്തിലായിരിക്കണം ഇത് ചെയ്യേണ്ടത്. അതിനുശേഷം ചട്ടിയിലേക്ക് കുറച്ച് കരിയില ഇടുക.അടുത്ത ഘട്ടം മണ്ണൊരുക്കലാണ്.
വളക്കൂറുളള മണ്ണ് ലഭ്യമാകാനുളള സാദ്ധ്യത വളരെ കുറവാണ്. ഇഞ്ചി കൃഷി ചെയ്യുന്നതിനാവശ്യമായ ഫലഭൂയിഷ്ഠമായ മണ്ണ് തന്നെ വേണം. ലഭ്യമായ മണ്ണിലേക്ക് ചാണകപൊടിയോ എല്ലുപൊടിയോ ചേര്‍ത്തുകൊടുക്കുന്നത് ഉത്തമമായിരിക്കും.
പേപ്പര്‍ കഷ്ണങ്ങളും കരിയിലകളും എടുത്ത് വച്ചിരിക്കുന്ന ചട്ടികളിലേക്ക് ആവശ്യത്തിന് തയ്യാറാക്കി വച്ചിരിക്കുന്ന മണ്ണ് കൂടി ചേര്‍ക്കുക.ശേഷം നിറച്ചുവച്ചിരിക്കുന്ന ചട്ടികള്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായി വയ്ക്കുക. ആ സമയം നടുന്നതിനാവശ്യമായ ഇഞ്ചികളിലേക്ക് ആവശ്യമായ അളവില്‍ വെളളം ചേര്‍ത്ത് പേപ്പറുകളില്‍ പൊതിഞ്ഞ് അഞ്ചു ദിവസം അനുയോജ്യമായ സ്ഥലത്ത് സൂക്ഷിച്ചുവയ്ക്കുക.
ഇഞ്ചികളില്‍ മുള വരുന്നതിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മുള വന്നിട്ടുളള ഇഞ്ചികളെ ചട്ടികളിലേക്ക് നടണം. ദിവസേന വെളളമൊഴിക്കാന്‍ മറക്കരുത്.180 ദിവസത്തിനുളളില്‍ വിളവെടുക്കാവുന്നതാണ്. ഇഞ്ചിയുടെ ഇലകളിലെ മുരടിപ്പ് മാറുന്നതിന്
തലേദിവസത്തെ കഞ്ഞിവെളളത്തിലേക്ക് അല്‍പം ചുണ്ണാമ്പ് പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുരടിപ്പ് അനുഭവപ്പെടുന്നതായി തോന്നുന്ന ഇലകളിലേക്ക് ഈ മിശ്രിതം സ്പ്രേ ചെയ്ത് കൊടുക്കുക. ഇത് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ആവര്‍ത്തിക്കണം. ഇഞ്ചി കൃഷിക്ക് മാത്രമല്ല മറ്റ് കൃഷികള്‍ക്കും ഈ രീതി പ്രയോഗിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha