കോളിഫ്‌ളവറും കാബേജും നമ്മുടെ കാലാവസ്ഥയില്‍ നന്നായി വിളയിച്ചെടുക്കാം....

കോളിഫ്‌ളവറും കാബേജും നമ്മുടെ കാലാവസ്ഥയില്‍ നന്നായി വിളയിച്ചെടുക്കാം.. കൃഷി രീതികള്‍ പൊതുവെ ഒരു പോലെയാണ്. ഒക്ടോബര്‍ മുതല്‍ ജനുവരി--ഫെബ്രുവരി വരെയാണ് സാധാരണ അനുയോജ്യമായ കൃഷിക്കാലം.
വെള്ളം കെട്ടിനില്‍ക്കാത്തതും ഇളക്കമുള്ളതുമായ മണ്ണാണ് ഇതിന് അനുയോജ്യമായിട്ടുള്ളത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയ മിക്കയിനങ്ങളും സങ്കര ഇനങ്ങളാണ്. അതിനാല്‍ ഇവയുടെ വിത്തിനായി നാം കൃഷിവകുപ്പിനെയോ, കേരള കാര്‍ഷിക സര്‍വ്വകലാശാലയെയോ, സ്വകാര്യ കമ്പനികളെയോ ആശ്രയിക്കേണ്ടതായി വരും. വിശ്വാസയോഗ്യമായ സ്ഥലങ്ങളില്‍ നിന്നും വിത്ത് വാങ്ങണം. ഏക്കറിന് 200 ഗ്രാം അതായത് ഒരു സെന്റിന് 2 ഗ്രാം എന്ന കണക്കിന് വിത്ത് ആവശ്യമായി വരും.
അതേസമയം ഇനങ്ങള്‍ പലതാണ്. ബസന്ത്, എന്‍എസ്60, പൂസമേഘ്‌ന, പഞ്ചാബ് ജയന്റ്, ഫൂലെ സിന്തറ്റിക് എന്നിവ കോളിഫ്‌ലവറിലെയും എന്‍എസ്183, എന്‍എസ്43, എന്‍എസ്160, ഹരിറാണി, ശ്രീഗണേഷ് എന്നിവ കാബേജിലെയും മികച്ച ഇനങ്ങളാണ്. നഴ്‌സറി തയ്യാറാക്കിയോ പ്രോട്രേകളില്‍ മുളപ്പിച്ചോ തൈകള്‍ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്.
ഒക്ടോബറില്‍ വിത്തുകള്‍ പാകുകയും നവംബറില്‍ പറിച്ചുനടുകയും വേണം. സ്ഥലം നന്നായി കിളച്ച് ആവശ്യത്തിന് നീളത്തിലും വീതിയിലും ഉയരത്തിലും തടം തയ്യാറാക്കണം. കുമിള്‍നാശിനി പ്രയോഗം കഴിഞ്ഞ് 3-4 ദിവസത്തിനുള്ളില്‍ വിത്ത് പാകാവുന്നതാണ്. പാകി 4-5 ദിവസത്തിനുള്ളില്‍ വിത്ത് മുളക്കും. 10 ഗ്രാം വിത്തില്‍നിന്നും 2000 മുതല്‍ 3000 വരെ തൈകള്‍ പ്രതീക്ഷിക്കാം. ചെടികള്‍ക്ക് നാലഞ്ചില പ്രായമായാല്‍ പറിച്ചുനടാം.
ഉണക്കിപ്പൊടിച്ച ചാണകം/കമ്പാേസ്റ്റ്, മേല്‍മണ്ണ്, മണല്‍ എന്നിവ തുല്യ അളവില്‍ ചേര്‍ത്തിളക്കി തടം തയ്യാറാക്കണം. പ്രോ ട്രേകളില്‍ ചകിരിച്ചോറ് കമ്പോസ്റ്റ്, വെര്‍മിക്കലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3: 1: 1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ മിശ്രിതം കൊണ്ട് നിറയ്ക്കാം. ചകിരിച്ചോറ് മാത്രമായും ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. ഇതിനോടൊപ്പം അല്‍പ്പം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ക്കാം. തയ്യാറാക്കിയ മിശ്രിതം പ്രോ ട്രേകളില്‍ നിറച്ച് അതില്‍ ഒരു കുഴിയില്‍ ഒരു വിത്ത് എന്ന രീതിയില്‍ പാകി അല്‍പ്പം മിശ്രിതം മുകളില്‍ തൂവി ട്രേകള്‍ പത്തെണ്ണം വീതമുള്ള അടുക്കുകളായി വയ്ക്കാം. തൈകള്‍ തയ്യാറാക്കുന്ന ഷെഡില്‍ തണല്‍ കൂടുതലാകരുത്.
വിത്ത് മുളച്ച് അഞ്ചാം നാള്‍മുതല്‍ നനയ്ക്കുന്ന വെള്ളത്തിലൂടെ വളക്കൂട്ടുകള്‍ നല്‍കാം. വെള്ളത്തില്‍ പൂര്‍ണമായും അലിയുന്ന തരത്തിലുള്ള വളങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ധാരാളം സൂര്യപ്രകാശവും വെള്ളം കെട്ടി നില്‍ക്കാത്തതുമായ സ്ഥലങ്ങളാണ് കൃഷിക്ക് പറ്റിയത്. തൈകള്‍ ഒന്നരയടി അകലത്തില്‍ നടണം. നട്ട് മൂന്നോ -നാലോ ദിവസത്തേക്ക് തണല്‍ നല്‍കണം. ജൈവവളമാണ് നല്ലത്.
മഴയില്ലെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ജലസേചനം നടത്തണം. വേപ്പധിഷ്ഠിത കീടനാശിനികള്‍ 10 ദിവസത്തിലൊരിക്കല്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാവുന്നതാണ്. കോളിഫ്ളവര്‍ കര്‍ഡ് പൂര്‍ണ വളര്‍ച്ചയെത്തി ഒതുങ്ങിയിരിക്കുമ്പോള്‍ തന്നെ വിളവെടുക്കണം.
ാം.
"
https://www.facebook.com/Malayalivartha