വീട്ടുമുറ്റത്ത് മല്ലികൃഷി നടത്താം...
വീട്ടുമുറ്റത്ത് മല്ലികൃഷി നടത്താം... കൊത്തമ്പാരി, കൊത്തമ്പാലരി തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. പരമാവധി 80 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. പൂക്കള്‍ ചെറുതും വെള്ള കലര്‍ന്ന പച്ചനിറത്തോടുകൂടിയതുമാണ്.
കായ്കള്‍ക്ക് നേര്‍ത്ത ഗന്ധമുണ്ട്. അധികം പഴക്കമില്ലാത്ത വിത്ത് കൃഷി ചെയ്യാന്‍ ഉപയോഗിക്കണം. ചെറിയ തോതിലുള്ള കൃഷിക്ക് ചട്ടിയോ ഗ്രോബാഗ് തുടങ്ങിയവയോ ഉപയോഗിക്കാം. കൃഷി ചെയ്യാനുള്ള സ്ഥലം കിളച്ച് കട്ടകള്‍ ഉടച്ച് പൊടി പരുവമാക്കണം.വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും ഭാഗിക തണലിലും ഇത് നന്നായി വളരും. വിത്ത് നടുന്നതിനുമുമ്പ് ഒന്നോ രണ്ടോ ദിവസം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുന്നത് എളുപ്പം മുള വരുന്നതിനു സഹായകമാകും.
ഒരു സെന്റ് സ്ഥലത്തേക്ക് 20 കിലോഗ്രാം എന്ന കണക്കിന് ജൈവവളം ചേര്‍ക്കണം. ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് ഏതാണ്ട് 50 ഗ്രാം വിത്ത് മതിയാകും. വിത്തിടുന്നതിനുമുമ്പ് ഒരു പേപ്പറിലിട്ട് ഒരു ഉരുളന്‍ വടി കൊണ്ടോ മറ്റോ ഉരുട്ടിയാല്‍ വിത്തു മിക്കതും പിളര്‍ന്ന് രണ്ടാകും. ഇത് വേഗത്തില്‍ മുളയ്ക്കുന്നതിന് സഹായിക്കും.ചെടികള്‍ തമ്മില്‍ 10-15 സെന്റീമീറ്റര്‍ അകലം കിട്ടത്തക്കവിധം വിത്തിടണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കണം. രണ്ടാഴ്ചയ്ക്കകം കിളിര്‍ത്തുവരും. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചാണക തെളി തയ്യാറാക്കി തളിക്കാം. എല്ലായ്‌പോഴും മല്ലിയിലയുടെ ലഭ്യത ഉറപ്പു വരുത്താന്‍ പല ബാച്ചുകളിലായി രണ്ട് മൂന്ന് സ്ഥലങ്ങളിലായി രണ്ടു മൂന്നാഴ്ച ഇടവിട്ട് കൃഷി ചെയ്താല്‍ മതിയാകും.
https://www.facebook.com/Malayalivartha