വീട്ടുമുറ്റത്തും ടെറസിലും അടുക്കളത്തോട്ടത്തിലുമെല്ലാം കൃഷിചെയ്യാം വഴുതന

ജൈവ പച്ചക്കറികളില്‍ വീടുകളില്‍ കൃഷി ചെയ്യാം. അധികം ചെലവില്ലാതെ തന്നെ ജൈവപച്ചക്കറികള്‍ വിളവെടുക്കാം. അത് മനസ്സിനും ആനന്ദകരമായിരിക്കും. വീട്ടുമുറ്റത്തും ടെറസിലും അടുക്കളത്തോട്ടത്തിലുമെല്ലാം കൃഷിചെയ്യാന്‍ പറ്റിയ മികച്ച ഒരു ഇനമാണ് വഴുതന. ഒരു ചെടിച്ചട്ടിയും വളക്കൂറുള്ള കുറച്ച് മണ്ണും ആരോഗ്യമുള്ള വഴുതന വിത്തുകളും ഉണ്ടെങ്കില്‍ നല്ല, മരുന്നടിക്കാത്ത വഴുതന നമ്മുടെ തീന്മേശയില്‍ എത്തിക്കാനാകും.
വെള്ളയും പച്ചയും പര്‍പ്പിളും മഞ്ഞയും നിറത്തിലുള്ള വഴുതന ഇനങ്ങളുണ്ട്. വിവിധ തരത്തിലുള്ള ചെടികള്‍ വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള കായകള്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് രസകരമായി വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന.
തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും വഴുതന വളര്‍ത്താന്‍ പറ്റും. വളരാന്‍ നല്ല സ്ഥലം ഒരുക്കിയാല്‍ മാത്രം മതി. ഹൈബ്രിഡ് ഇനങ്ങളും ലഭ്യമാണ്. വിത്തുകള്‍ ഉപയോഗിച്ച് വഴുതന വളര്‍ത്തുന്നതാണ് ഒരു രീതി. വിത്തുകള്‍ വാങ്ങി പാത്രങ്ങളില്‍ വളര്‍ത്തിയെടുക്കാം. പാക്കറ്റ് വിത്തുകള്‍ വിപണിയില്‍ യഥേഷ്ടം ലഭിക്കും.
https://www.facebook.com/Malayalivartha