കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ 'ക്ഷീരദീപം' പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപ കൂടി കൂടും....

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ 'ക്ഷീരദീപം' പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപകൂടി കൂടും. തുക കൂട്ടാനുള്ള ക്ഷേമനിധി ബോര്‍ഡ് തീരുമാനത്തിന് സര്‍ക്കാരിന്റെ അംഗീകാരം . ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ പത്താം ക്ലാസ്മുതല്‍ പിജിവരെ മികച്ച വിജയം നേടുന്നവര്‍ക്കാണ് ആനുകൂല്യം.
നിലവില്‍ അനുമതി നല്‍കിയിട്ടുള്ള എല്ലാ കോഴ്‌സുകള്‍ക്കും ധനസഹായത്തുക വര്‍ധിക്കും. പത്താംക്ലാസില്‍ 1000 രൂപ, പ്ലസ്ടു 1500, ബിരുദം 2000, പിജി/ പ്രൊഫഷണല്‍ ബിരുദം 2500 എന്നിങ്ങനെയാണ് നിലവിലെ ധനസഹായം.ഡിപ്ലോമ, ഐടിഐ, ടിടിസി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് 1,750 രൂപയും ധനസഹായം നല്‍കുന്നുണ്ട്. എല്ലാ ആനുകൂല്യത്തിലും ആയിരം രൂപയുടെ വര്‍ധനയുണ്ടാകും.
"
https://www.facebook.com/Malayalivartha