റബര്‍ ആര്‍.എസ്.എസ് ഫോര്‍ വില 200 കടന്നു....

സംസ്ഥാനത്ത് മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചു. അതോടെ ഷീറ്റിന് ഡിമാന്‍ഡ് കൂടുകയും ചെയ്തു. റബര്‍ ആര്‍.എസ്.എസ് ഫോര്‍ വില 200 കടന്നു. വ്യാപാരികള്‍ 204 രൂപയ്ക്ക് വരെ ഷീറ്റ് എടുത്തു. 170-180 വരെ താഴ്ന്ന ശേഷമാണ് ഈ കുതിച്ചു കയറ്റമുണ്ടായത്.
വില കൂടിയതോടെ വന്‍കിട തോട്ടങ്ങള്‍ക്കു പുറമേ ചെറുകിടക്കാരും മഴ മരയിട്ട് ടാപ്പിംഗിനൊരുങ്ങി. ലാറ്റക്‌സിന് ഒരു മാസത്തിനിടെ 15 രൂപ വര്‍ദ്ധിച്ച് 148 രൂപയായി. 100 ശതമാനം ഡി.ആര്‍.സിക്ക് (ഡ്രൈ റബര്‍ കണ്ടന്റ് ) ഷീറ്റും കടന്ന് 210 രൂപയിലെത്തുകയും ചെയ്തു.
അതേസമയം കുരുമുളക് വിപണിയിലെ തകര്‍ച്ച തുടരുന്നു. ഒരാഴ്ചക്കുള്ളില്‍ 11 രൂപയുടെ കുറവ്. കുറഞ്ഞ നിരക്കില്‍ ഇറക്കുമതി കുരുമുളക് വിപണിയില്‍ എത്തിയതാണ് വിലയിടിയാന്‍ കാരണം. വന്‍തോതില്‍ ഇറക്കുമതി ചെയ്ത കുരുമുളക് സ്റ്റോക്ക് ചെയ്തവര്‍ വില ഇടിവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചരക്ക് വില്പനയ്ക്ക് എത്തിച്ചതാണ് വില കൂടുതലിടിയാന്‍ ഇടയാക്കിയത്.
അടുത്തദിവസം സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി പണത്തിന് ആവശ്യമുള്ള കര്‍ഷകര്‍ വില കുത്തനെ കുറഞ്ഞിട്ടും സ്റ്റോക്ക് ചെയ്യാതെ വില്‍ക്കാന്‍ നിര്‍ബന്ധിതരായി. വ്യാപാരികള്‍ ഇതോടെ വിപണിയില്‍ നിന്നും വിട്ടു നിന്ന് വില ഇടിക്കാന്‍ നോക്കുകയാണ്. കാലവര്‍ഷം അനുകൂലമായാല്‍ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരുള്ളത്.
https://www.facebook.com/Malayalivartha