ലിച്ചി കൃഷിയും പ്രിയമേറുന്നു

യൂറോപ്യന്‍ ആണെങ്കിലും കേരളത്തിന്റെ പഴവര്‍ഗവിപണിയില്‍ ഏറെ മൂല്യമുള്ളതും പ്രിയമേറിയതുമാണ് ലിച്ചി. റമ്പുട്ടാന്റെയും മാംഗോസ്റ്റിന്റെയും കുടുംബത്തില്‍പ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തില്‍ വ്യപകമായിട്ടില്ല. കേരളത്തിന്റെ കാലാവസ്ഥയില്‍ പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ ലിച്ചി കൃഷിക്ക് ഏറെ സാധ്യതയാണുള്ളത്.
വളരെ കുറഞ്ഞ പരിചരണം മതി എന്നതും രോഗകീടബാധകള്‍ കുറവാണെന്നതും ലിച്ചിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. കൂടാതെ ഇത് ഒരു ദീര്‍ഘകാല വിളയാണ്. വളരെ വിശാലമായി പടര്‍ന്നു പന്തലിക്കുന്ന ഒരു തണല്‍ വൃക്ഷം കൂടിയാണ് ലിച്ചി. തൈ നട്ട് 7-8 വര്‍ഷം കഴിഞ്ഞേ വിളവ് ലഭിക്കു എങ്കിലും പിന്നീട് എല്ലാ ഡിസംബര്‍ ജനുവരി മാസങ്ങളിലും ലിച്ചി വിളവ് എടുക്കാം. 100-300 രൂപയാണ് കിലോയ്ക്ക് വിപണി വില.
https://www.facebook.com/Malayalivartha