ഇരുന്നൂറിലധികം മാവിനങ്ങള്‍ കൃഷി ചെയ്യുന്ന കരിമ്പം ഫാം

ഇന്ത്യയില്‍ ഇരുന്നൂറിലധികം മാവിനങ്ങള്‍ കൃഷി ചെയ്യുന്ന ഒരേയൊരു തോട്ടമാണ് കണ്ണൂര്‍ തളിപറമ്പിനടുത്തുള്ള കരിമ്പം ഫാം. മാവ് മുതല്‍ മാങ്കോസ്റ്റിന്‍ വരെയുള്ള എല്ലാ പഴവര്‍ഗസസ്യങ്ങളുടെയും ഗ്രാഫ്‌റ്റ് തൈകള്‍ ഇവിടെ നിന്നും വാങ്ങാന്‍ സാധിക്കും. ഒരു തൈയ്‌ക്ക് 45 രൂപ മാത്രമേയുള്ളൂ. മറ്റ് നഴ്‌സറികളില്‍ 100 രൂപയോളം വരും. ഇവിടെ നിന്ന് 40 രൂപയ്‌ക്ക് തേന്‍വരിക്ക ഗ്രാഫ്‌റ്റും 90 രൂപയ്‌ക്ക് മാങ്കോസ്റ്റിനും റമ്പൂട്ടാനും വാങ്ങി വിശ്വസിച്ച് നടാം. അത്യുല്‌പാദനശേഷിയുള്ള ജാതിഗ്രാഫ്‌റ്റിന് 200 രൂപയേ ഉള്ളൂ. ഫലവൃക്ഷതൈകള്‍ കൂടാതെ, ഔഷധ സസ്യങ്ങളും, പച്ചക്കറിവിത്തുകളും കുറ്റിക്കുരുമുളകും ലഭ്യമാണിവിടെ. ഏറെ പ്രാധാന്യം കുറ്റിക്കുരുമുളകിനാണ്. ടിഷ്യൂകള്‍ച്ചര്‍ വാഴതൈകളും ഉല്‌പാദിപ്പിക്കുന്നു. തെങ്ങിന്‍ തോട്ടത്തില്‍ വളര്‍ത്താവുന്ന ഗ്രാന്റ്‌നയന്‍ വാഴ തൈകള്‍ക്ക് 15 രൂപ മാത്രമാണുള്ളത്. ബ്രട്ടീഷുകാര്‍ ആരംഭിച്ചതാണ് ഈ കരിമ്പം ഫാം. അതുകൊണ്ടായിരിക്കണം വൈന്‍ ഉല്‌പാദിപ്പിക്കുന്ന കാട്ടമ്പി, പുനാര്‍പുളി, ചതുരപുളി ,രാജപ്പുളി മുതലായവയും ഫാമിലുണ്ട്.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ഫാം കാണാന്‍ എത്തുന്നവരുടെ അംഗസംഖ്യ കൂടിക്കൂടി വരികയാണ്. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ 2009ല്‍ ആരംഭിച്ച വിപണനകേന്ദ്രം ഫാമിന്റെ വളര്‍ച്ചയുടെ നാഴികകല്ലായി മാറി.പോയവര്‍ഷം മുക്കാല്‍ കോടിയോളം വിറ്റുവരവ് നടന്നു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി ധനരാജിന്റേയും കൃഷി അസിസ്റ്റന്റ് ഡയറക്‌ടര്‍ പി.കെ. ഇസ്‌മായിലിന്റെയും കൃഷി ഓഫീസര്‍മാരായ ജമീല കുന്നത്തിന്റേയും പി.ജി. ഹരീന്ദ്രന്റേയും നാല് കൃഷി അസിസ്റ്റന്റുമാരുടേയും പ്രയത്‌നമാണ് ഫാമിന്റെ വിജയത്തിന്റെ ഉറവിടം. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അതികഠിന പ്രയത്‌നം കൊണ്ടണ് ഈ ഫാം ഇത്രയധികം ഉയരത്തിലേക്കെത്തിയത്. ഫോണ്‍ 04560 2249608
https://www.facebook.com/Malayalivartha