പണപ്പെരുപ്പനിരക്ക് കഴിഞ്ഞ നാലു മാസത്തെ ഏറ്റവും ഉയർന്നനിലയിൽ

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റ് മാസത്തില്‍ 3.24 ശതമാനമായി ഉയര്‍ന്നു. ഉള്ളിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. പണപ്പെരുപ്പം 2017 ജൂലായില്‍ 1.88 ശതമാനവും 2016 ഓഗസ്റ്റില്‍ 1.09 ശതമാനവുമായിരുന്നു. 2017 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. 3.85 ശതമാനമായിരുന്നു ഏപ്രിലിലെ പണപ്പെരുപ്പം.
ഭക്ഷ്യോത്പന്നങ്ങളുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 5.75 ശതമാനം ഉയര്‍ന്നു. ജൂലായില്‍ ഇത് 2.15 ശതമാനം മാത്രമായിരുന്നു. പച്ചക്കറി വില 44.91 ശതമാനമാണ് ഉയര്‍ന്നത്. ഉള്ളിക്ക് റെക്കോഡ് വിലക്കയറ്റമാണ്, 88.46 ശതമാനം. തൊട്ടു മുന്‍ മാസം ഉള്ളവില 9.50 ശതമാനം ഇടിഞ്ഞിരുന്നു.
ഇന്ധനം, ഊര്‍ജം എന്നിവയുടെ വില 9.99 ശതമാനം ഉയര്‍ന്നു. ജൂലായില്‍ 2.18 ശതമാനം മാത്രമായിരുന്നു ഈ മേഖലയിലെ പണപ്പെരുപ്പം. പെട്രോളിന്റെയും ഡീസലിന്റെയും വില നാള്‍ക്കുനാള്‍ ഉയരുന്നതാണ് ഇന്ധന വിലപ്പെരുപ്പത്തിന് കാരണം. ഉത്പാദനം കുറഞ്ഞത് ഊര്‍ജ വിലയിലും വര്‍ധനയുണ്ടാക്കി.
പച്ചക്കറികളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഉരുളക്കിഴങ്ങിന്റെ വില 43.82 ശതമാനവും പയര്‍വര്‍ഗങ്ങളുടെ വില 30.16 ശതമാനവും ഇടിഞ്ഞു.
ഈയാഴ്ച പുറത്തുവന്ന ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും ഉയര്‍ന്നിരുന്നു. പഴം, പച്ചക്കറി വിലകളിലെ വര്‍ധന കാരണം ഓഗസ്റ്റിലെ റീട്ടെയില്‍ പണപ്പെരുപ്പം അഞ്ചു മാസത്തെ ഉയര്‍ന്ന നിലയായ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു.
ജൂലായില്‍ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നിലവില്‍ വന്നതോടെ ഉത്പന്ന വില കൂടിയിട്ടുണ്ട്. ഇതു വരും മാസങ്ങളില്‍ പണപ്പെരുപ്പം കൂടാന്‍ ഇടയാക്കുമെന്നാണ് സൂചന.അതേസമയം, വ്യാവസായിക ഉത്പാദനത്തില്‍ ജൂലായ് മാസത്തില്‍ 1.2 ശതമാനം മാത്രമാണ് വളര്‍ച്ച.
https://www.facebook.com/Malayalivartha