Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

16 SEPTEMBER 2025 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

രൂപയുടെ മൂല്യത്തില്‍ ഉണര്‍വ്... 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....

രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍....വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്ക്, ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍...

ഗവ. സൈബര്‍പാര്‍ക്കിലെ പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ കോഡ്എയ്സ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി സ്ഥാപകര്‍ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമാക്കി പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ്, ഇ-കൊമേഴ്‌സ് എന്നീ മേഖലകളില്‍ ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും സ്ഥാപകരായ ജിജിന്‍ മോഹന്‍ (സ്ഥാപകന്‍, സിഇഒ), ശരത് കുമാര്‍ (സിഒഒ), മോഹനന്‍ കോട്ടൂര്‍ (ഡയറക്ടര്‍) എന്നിവര്‍ പറഞ്ഞു.


കമ്പനിയുടെ ഏഴാം വാര്‍ഷികം എലിവെക്സ എന്ന പേരില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ക്രിയേറ്റീവ് പ്രൊഡക്ഷന്‍ ഹെഡ് രഞ്ജിത് ശങ്കറിന് ഹ്യുണ്ടായി വെന്യു കാര്‍ സമ്മാനമായി നല്‍കി.

എട്ടാാം ക്ലാസ്സ് മുതല്‍ ഒരുമിച്ച് പഠിച്ച രണ്ട് സുഹൃത്തുക്കളുടെ കഠിനാധ്വാനത്തിന്റെ വിജയഗാഥയാണ് കോഡ്എയ്സ് ഐ.ടി. സൊല്യൂഷന്‍സ് എല്‍.എല്‍.പി. എന്ന സ്ഥാപനത്തിന്റേത്. പുറമെ നിന്നുള്ള നിക്ഷേപം സ്വീകരിക്കാതെ സ്വന്തം മൂലധനം മാത്രം ഉപയോഗപ്പെടുത്തിയാണ് ഈ ബൂട്ട് സ്ട്രാപ് കമ്പനി നേട്ടങ്ങള്‍ കൈവരിച്ചത്.

കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ആക്്സിലറേഷന്‍ ഹബ്ബായ ടെന്‍എക്സില്‍ നിന്നാണ് അഞ്ചുപേരടങ്ങിയ കോഡ്എയിസിന്റെ തുടക്കം. അന്ന് 25 ലക്ഷം രൂപ മൂലധനവും, കടം വാങ്ങിയ കമ്പ്യൂട്ടറുകളും, അഞ്ചില്‍ താഴെ ക്ലയന്റുകളും മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന്, 120-ല്‍ അധികം ജീവനക്കാരും 7,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം ഓഫീസും, ലോകമെമ്പാടുമുള്ള 80-ല്‍ അധികം ക്ലയന്റുകളുമായി കമ്പനി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനി, നിരവധി ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ക്ക് മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ സോഫ്‌റ്റ്വെയര്‍, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ബിസിനസുകളിലേക്കും കോഡ്എയ്സ് പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്ഥാപനം ഇതിനോടകം രജിസ്റ്റര്‍ ചെയ്യുകയും ദുബായില്‍ പുതിയ ഓഫീസ് ആരംഭിക്കാന്‍ ഒരുങ്ങുകയും ചെയ്യുകയാണ്. കൂടാതെ, സംരംഭകര്‍ക്ക് പ്രചോദനം നല്‍കുന്ന വൈസ്അപ് പോഡ്കാസ്റ്റ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടി.

ഏഴാം വാര്‍ഷികാഘോഷങ്ങള്‍ ലോക്സഭാംഗം എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, മുന്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നടരാജന്‍ സി, ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, മീഡിയ പാനലിസ്റ്റ് നിജേഷ് അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമാതാരങ്ങളായ റംസാന്‍ മുഹമ്മദ്, സാനിയ അയ്യപ്പന്‍, പ്രമുഖ ഓട്ടോമോട്ടീവ് ജേണലിസ്റ്റ് ഹാനി മുസ്തഫ എന്നിവരുടെ സാന്നിധ്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഫാഷന്‍ ഷോ, സാംസ്‌കാരിക പരിപാടികള്‍, സ്ട്രീറ്റ് അക്കാഡമി അവതരിപ്പിച്ച മ്യൂസിക് ഷോ തുടങ്ങിയ പരിപാടികള്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും മറക്കാനാവാത്ത അനുഭവമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (1 minute ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (50 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (1 hour ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (1 hour ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (1 hour ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (1 hour ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (1 hour ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (2 hours ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (3 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

Malayali Vartha Recommends