സീറ്റ് ബെല്‍റ്റ് ഹെവിവാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കുന്നു... ഡ്രൈവറെ കൂടാതെ ബസുകളില്‍ മുന്നിലിരിക്കുന്നവര്‍ക്കും ലോറികളിലെ സഹായികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
സീറ്റ് ബെല്‍റ്റ് ഹെവിവാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കുന്നു... ഡ്രൈവറെ കൂടാതെ ബസുകളില്‍ മുന്നിലിരിക്കുന്നവര്‍ക്കും ലോറികളിലെ സഹായികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം.5200 കെ.എസ്. ആര്‍.ടി.സി ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാബിനില്‍ മുന്നിലിരിക്കുന്നവര്‍ക്കും ഒക്ടോബര്‍ 31-നുള്ളില്‍ സീറ്റില്‍ ബെല്‍റ്റ് ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. ഡ്രൈവറെ കൂടാതെ ബസുകളില്‍ മുന്നിലിരിക്കുന്നവര്‍ക്കും ലോറികളിലെ സഹായികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സ്വിഫ്റ്റിന്റെ പുതിയ ബസുകള്‍ക്കെല്ലാം നിര്‍മാണവേളയില്‍ തന്നെ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്.
ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നിര്‍ദേശം ഉണ്ടായത്.
"
https://www.facebook.com/Malayalivartha