രൂപയ്ക്ക് വീണ്ടും തിരിച്ചടി....ഡോളറുമായുള്ള രൂപയുടെ മൂല്യം ഇന്നലെ 91.74 എന്ന റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞു...

രൂപയ്ക്ക് വീണ്ടും തിരിച്ചടി. ഇന്നലെ ഡോളറുമായുള്ള രൂപയുടെ മൂല്യം 91.74 എന്ന റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞു. വ്യാപാരത്തിനിടെ ഇതുവരെയുള്ളതിൽ രൂപയുടെ ഏറ്റവും താഴ്ന്നനിലവാരമാണിത്.
പ്രാഥമികകണക്കുകൾപ്രകാരം ഡോളറൊന്നിന് 68 പൈസയുടെ നഷ്ടവുമായി 91.65 രൂപയിലാണ് ക്ലോസിങ്. ഇന്ത്യയിൽ നിന്ന് വിദേശഫണ്ടുകൾ വലിയതോതിൽ പണം പിൻവലിച്ചുപോകുന്നതാണ് രൂപയെ കടുത്തസമ്മർദത്തിലാക്കുന്നത്.
ഗ്രീൻലൻഡുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിട്ടുള്ള സംഘർഷവും തീരുവഭീഷണികളും ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങാനായി വിദേശനിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഡിസംബർ 16-ന് രേഖപ്പെടുത്തിയ 91.14 രൂപയായിരുന്നു ഇതുവരെ ഡോളറുമായുള്ള വിനിമയത്തിലെ രൂപയുടെ താഴ്ന്നനിലവാരം. ബുധനാഴ്ച രാവിലെ 91.05 എന്നനിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha

























