കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണികൾ... ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം

ഇറാൻ യുദ്ധത്തിൽ കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണികൾ. ദലാൽ സ്ട്രീറ്റിൽ ഉടലെടുത്ത വിൽപന സമ്മർദമാണ് ഇന്ത്യൻ ഓഹരി വിപണികളെ ബാധിച്ചത്. ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിൽ 519 പോയിന്റ് നഷ്ടം സംഭവിച്ചു.
എന്നാൽ, പിന്നീട് സെൻസെക്സും നിഫ്റ്റിയും നേരിയ മുന്നേറ്റം കാഴ്ചവെച്ചുവെങ്കിലും നഷ്ടം നികത്താൻ കഴിഞ്ഞിട്ടില്ല,. നിലവിൽ സെൻസെക്സ് 1,055 പോയിന്റ് നഷ്ടത്തോടെ 80,231 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റി 322 പോയിന്റ് നഷ്ടത്തോടെ 24,854 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. ഓഹരി വിപണിയിലെ തകർച്ച മൂലം നിക്ഷേപകർക്ക് 7.8 ലക്ഷം കോടി നഷ്ടമുണ്ടായി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 463.50 ലക്ഷത്തിൽ നിന്ന് 455.70 ലക്ഷം കോടിയായി കുറയുകയും ചെയ്തു.
ലാർസൻ&ടുർബോ, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, എറ്റേണൽ, എസ്.ബി.ഐ തുടങ്ങിയ കമ്പനികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി സംഭവിച്ചത്.
" fhttps://www.facebook.com/Malayalivartha

























