കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി....

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. 28 പ്രതികളും വിചാരണ നേരിടണമെന്നും കൊച്ചിയിലുള്ള പിഎംഎല്‍എ കോടതി ഉത്തരവിടുകയും ചെയ്തു. പ്രതികള്‍ക്ക് സമ്മന്‍സ് അയച്ച കോടതി, ജൂലൈ നാലിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം ഇഡി രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പായി പ്രതികളുടെ വാദം കേള്‍ക്കണം. അത്തരത്തില്‍ പ്രതികളുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ് വന്നത്.
പ്രതികളുടെ വാദം തള്ളിയ കോടതി, കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ 83 പ്രതികളാണ് ഉള്ളത്. ഇതില്‍ 55 പ്രതികള്‍ക്കെതിരെയാണ് നടപടി തുടങ്ങിയത്. ഈ 55 പ്രതികളില്‍ 28 പേര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























