ഇൻഫോപാർക്കിൽ പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷ തൈകൾ നട്ട് ഉദ്യോഗസ്ഥർ...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ നാലുവരിപ്പാതയായ ഇൻഫോപാർക്ക് ബുലവാർഡിൻ്റെ വശങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. ഇൻഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് ഫേസ് വൺ & ടു പ്രത്യേക സാമ്പത്തിക മേഖലാ സുപ്രണ്ട് (കസ്റ്റംസ്- കൊച്ചിൻ സെസ്) അനൂപ് അരവിന്ദന്‍ ഐആര്‍എസ്, എന്നിവര്‍ ടെര്‍മിനാലിയ വൃക്ഷത്തൈകളാണ് നട്ടത്.
പുതിയ റോഡിനിരുവശവും ഇതേ വൃക്ഷത്തൈകള്‍ തന്നെ നടാനാണ് തീരുമാനം. ഇന്‍ഫോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥരും തൈകള്‍ നട്ടു. മുന്‍വര്‍ഷങ്ങളില്‍ പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകള്‍ കൂടി ജീവനക്കാര്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha























