ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു...

റിയാദിൽ ഒരു വർഷത്തോളമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ അമ്പാടി വീട്ടിൽ സുനിൽ കുമാർ (57) അന്തരിച്ചു.
പക്ഷാഘാതം ബാധിച്ച് ദീർഘനാളായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിൽ കഴിയുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കവെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 25-നാണ് ജോലിക്ക് പോകുന്നതിനിടയിൽ സുനിൽ കുമാറിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകളുണ്ടായത്.
തുടർന്ന് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ പക്ഷാഘാതം സ്ഥിരീകരിക്കുകയായിരുന്നു.
മാസങ്ങളോളം അൽ ജസീറ ആശുപത്രിയിൽ തുടർന്ന ചികിത്സയ്ക്ക് ശേഷം, കൂടുതൽ വിദഗ്ധ പരിചരണത്തിനായി കഴിഞ്ഞ ഏപ്രിൽ 30-നാണ് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha























