Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...

31 MAY 2026 04:20 PM IST
മലയാളി വാര്‍ത്ത

ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് പുതുക്കിയ മില്‍മ പാലിന്‍റെ വില വര്‍ധന ഇന്ന് (ജൂണ്‍ 1) പ്രാബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണ് വര്‍ധിക്കുക. മേയ് മാസം ആദ്യം ചേര്‍ന്ന മില്‍മ ഫെഡറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വര്‍ധനയില്‍ 3 രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകര്‍ഷകര്‍ക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. പാല്‍വില വര്‍ധനവ് നിലവില്‍ വരുന്നതോടെ ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റര്‍ പാലിന് 43.39 രൂപ നല്‍കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു.

പാല്‍ ഉല്‍പാദനച്ചെലവ് വര്‍ധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാല്‍വില വര്‍ധിപ്പിച്ചത്. ഈയിടെ ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധികളും തുടര്‍ന്നുള്ള ഇന്ധന വിലക്കയറ്റവും പാലിന്‍റെയും പാല്‍ ഉല്‍പന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിംഗ് ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി. പാലും പാലുല്‍പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍ഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ എന്നിവയുടെ വിലയും വര്‍ധിച്ചു.

നിലവിലെ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീര സഹകരണ മേഖലയെ നിലനിര്‍ത്തുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതില്‍ അച്ചടിക്കും. ഇത് തീരുന്നതിനനുസരിച്ച് പുതുക്കിയ വില പ്രിന്‍റ് ചെയ്ത കവറുകളില്‍ പാല്‍ വിപണിയിലെത്തും. ഉപഭോക്താക്കള്‍ ഇതിനോട് സഹകരിക്കണമെന്ന് മില്‍മ അഭ്യര്‍ഥിച്ചു.

വിവിധ ഇനങ്ങളുടെ പുതുക്കിയ വില ഇപ്രകാരം:
ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ (മില്‍മ സ്മാര്‍ട്ട്): 27 രൂപ.
മില്‍മ ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍ ചോയ്സ്: 27 രൂപ.
മില്‍മ ടോണ്‍ഡ് മില്‍ക്ക് 5000 എം.എല്‍ - ചോയ്സ്: 270 രൂപ.
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 എം.എല്‍: 28 രൂപ.
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 515 എം.എല്‍: 30 രൂപ.
മില്‍മ പ്രൈഡ് (ഒരു ലിറ്റര്‍ ഹോമോജെനൈസ്ഡ്): 60 രൂപ.
മില്‍മ പ്രൈഡ് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 30 രൂപ.
ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് ഒരു ലിറ്റര്‍: 56 രൂപ.
മില്‍മ റിച്ച് സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (നോണ്‍ ഹോമോജെനൈസ്ഡ്): 30 രൂപ.
മില്‍മ റിച്ച് സ്റ്റാന്‍ഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 32 രൂപ.
പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് 750 എം.എല്‍ (ബോട്ടില്‍): 60 രൂപ.
കൗ മില്‍ക്ക് ഒരു ലിറ്റര്‍ (ബോട്ടില്‍): 75 രൂപ.
സൂപ്പര്‍ റിച്ച് (സ്റ്റാന്‍ഡഡൈസ്ഡ് എച്ച്എം) ഒരു ലിറ്റര്‍: 65 രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (7 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (14 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (17 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (25 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (40 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (45 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (3 hours ago)

Malayali Vartha Recommends