Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേരള സ്റ്റാർട്ടപ്പ്: ‘ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്’ സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ

03 JUNE 2026 04:59 PM IST
മലയാളി വാര്‍ത്ത

കേരള സ്റ്റാർട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) ഇൻകുബേറ്റ് ചെയ്ത ഡ്രോൺ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പായ 'ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവൻ ചന്ദ്രശേഖരന്‍ ലോകപ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ 2026-ലെ ‘30 അണ്ടർ 30 ഏഷ്യ’ പട്ടികയില്‍ ഇടം നേടി. വ്യവസായം, ഉത്പാദനം, ഊർജ്ജം എന്നീ വിഭാഗങ്ങളിലെ മികച്ച സംഭാവനകളും തദ്ദേശീയ സാങ്കേതികവിദ്യാ വികസനത്തിലെ മുന്നേറ്റങ്ങളും കണക്കിലെടുത്താണ് ഈ നേട്ടം.

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്, കൃഷി, വ്യവസായം, ദുരന്തനിവാരണം, പ്രതിരോധം, നിരീക്ഷണം തുടങ്ങിയ മേഖലകൾക്കായി അത്യാധുനിക ആളില്ലാ വിമാനങ്ങളും ഓട്ടോണമസ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ രാജ്യത്തെ മുന്‍നിരയിലുള്ള സ്ഥാപനമാണ്. എയറോസ്‌പേസ് എഞ്ചിനീയറായ ദേവൻ ചന്ദ്രശേഖരന്‍ 2020-ലാണ് ഫ്യൂസലേജിന് തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് (ആസ്പയര്‍) ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ഈ സ്റ്റാർട്ടപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്രോൺ വഴിയുള്ള കൃത്യതാ കൃഷിരീതികള്‍,(പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍), കീടനാശിനി തളിക്കൽ, ഏരിയൽ ഇന്റലിജൻസ് എന്നിവയിലൂടെ പതിനായിരക്കണക്കിന് കർഷകർ ഫ്യൂസലേജിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഫോബ്‌സ് പട്ടികയിലെ അംഗീകാരം ഫ്യൂസ്‌ലേജ് ടീമിന്റെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണെന്ന് ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഡീപ്-ടെക്, എയറോസ്‌പേസ് സൊല്യൂഷനുകൾ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വലിയ അഭിമാനമാണ് ഈ നേട്ടമെന്നും, ആഗോളതലത്തിൽ സ്വാധീനം ചെലുത്താന്‍ തക്ക വിധമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കേരളത്തിലെ യുവസംരംഭകരുടെ ആവാസവ്യവസ്ഥയ്ക്ക് കഴിയുമെന്നുള്ളതിന്റെ തെളിവാണ് ഈ നേട്ടമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.

10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഫ്യൂസ്‌ലേജിന്റെ 'എഫ്ഐഎ ക്യുഡി10' ഡ്രോണുകൾ കൃഷി, വിത്ത് വിതയ്ക്കല്‍, കാട്ടുതീ പ്രതിരോധം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. കൂടാതെ, ആകാശത്ത് നിന്ന് വിള നിരീക്ഷണത്തിനായുള്ള 'നിരീക്ഷ് എജി' എന്ന ഏരിയൽ ഇന്റലിജൻസ് സിസ്റ്റവും, കപ്പലുകളിലും വ്യവസായശാലകളിലും വൻഭാരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള 'ലാർസ്' (എല്‍എആര്‍എസ്- ലോഡ് അസിസ്റ്റഡ് റോട്ടറി സ്റ്റബിലൈസേഷന്‍ സിസ്റ്റം) സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കായി പ്രത്യേക മിഷൻ ഡ്രോണുകളും കമ്പനി രൂപകൽപ്പന ചെയ്യുന്നു.

ഗവേഷണം, നിർമ്മാണം എന്നിവയ്ക്ക് പുറമെ ഔദ്യോഗിക പൈലറ്റ് പരിശീലനവും (ആര്‍പിടിഒ-റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓര്‍ഗനൈസേഷന്‍) ഫ്യൂസ്‌ലേജ് നൽകുന്നുണ്ട്. നിലവിൽ കാനഡ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് ഫ്യൂസലേജ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (22 minutes ago)

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (5 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (5 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

Malayali Vartha Recommends