സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവുംകൂടി. പവന് 120 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായി. 0.2ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. ദേശീയ വിപണിയായ എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.45ശതമാനം കുറഞ്ഞ് 51,100 രൂപയായി. വെള്ളിവലയിലും സമാനമായ ഇടിവുണ്ടായി.
"
https://www.facebook.com/Malayalivartha