സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.4375 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തില്‍ ബോണ്ടുകളില്‍നിന്നുള്ള ആദായം വര്‍ധിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.
ആഗോളതലത്തില്‍ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,772 രൂപയായി. വെള്ളി വിലയും കുറഞ്ഞു .
"
https://www.facebook.com/Malayalivartha