രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം

കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി കോഴിക്കോട് മാറുകയാണ്. യുവത്വത്തിന്റെ ആവേശമായ രാഹുൽ മാങ്കൂട്ടത്തിൽ ഒരു വശത്ത് അണിനിരക്കുമ്പോൾ, ആരോപണങ്ങളുടെ നിഴലിലും നവോത്ഥാന പ്രസംഗങ്ങളുമായി ഷഹനാസ് എത്തുന്നതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോഴിക്കോട്ടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയാണ്. കോൺഗ്രസ് അണികൾക്ക് ഇന്ന് ആവേശത്തിന്റെ പര്യായമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഭയമില്ലാതെ പോരാടുന്ന, കള്ളക്കേസുകളെയും തടവറകളെയും പുഞ്ചിരിയോടെ നേരിടുന്ന നേതാവ്.
രാഹുലിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ഗൂഢാലോചനയാണ് അദ്ദേഹത്തിനെതിരെയുള്ള ഓരോ നീക്കമെന്നും അണികൾ വിശ്വസിക്കുന്നു. വ്യക്തിഹത്യയിലൂടെ രാഹുലിനെ തളയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് സോഷ്യൽ മീഡിയയിലെ വികാരം.
https://www.facebook.com/Malayalivartha
























