Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...


വീടുവിട്ടിറങ്ങിയവർ പിന്നെ മടങ്ങിയില്ല..10 വർഷത്തെ ഞെട്ടിക്കുന്ന കണക്ക്..കാണാമറയത്ത് മറഞ്ഞ 2,891 പേർ,പിന്നിൽ വൻ മാഫിയയോ?കേരളം ആശങ്കയിൽ


അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...


മധുരയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ച കേസ്..അഞ്ചാംദിവസമാണ് പ്രതി പിടിയിലായത്.. സംശയം തോന്നിയ ബസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്...


ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

22 FEBRUARY 2026 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

വീടുവിട്ടിറങ്ങിയവർ പിന്നെ മടങ്ങിയില്ല..10 വർഷത്തെ ഞെട്ടിക്കുന്ന കണക്ക്..കാണാമറയത്ത് മറഞ്ഞ 2,891 പേർ,പിന്നിൽ വൻ മാഫിയയോ?കേരളം ആശങ്കയിൽ

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (5 minutes ago)

ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...  (10 minutes ago)

മുഖ്യപ്രതി നിഷാന്ത്  (17 minutes ago)

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...  (24 minutes ago)

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...  (40 minutes ago)

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (1 hour ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (1 hour ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (1 hour ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (1 hour ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (2 hours ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (2 hours ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (2 hours ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (3 hours ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (3 hours ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (3 hours ago)

Malayali Vartha Recommends