രാഹുൽ എവിടെ? ആരോഗ്യവകുപ്പിന്റെ വീഴ്ചകളിൽ കേരളം കത്തുമ്പോൾ പഴയ തീപ്പൊരി പോരാട്ടത്തെ തിരഞ്ഞ് അണികൾ; മാങ്കൂട്ടത്തിൽ വീണ്ടും ഉയർത്തെഴുന്നേൽക്കുമോ...?

കേരളം ഇന്ന് ചോദിക്കുന്നത് ഒരേയൊരു ചോദ്യം മാത്രം- ‘രാഹുലേ.. നീ എവിടെ?’ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വെറും ആഭാസ വകുപ്പായി മാറിയെന്ന് ആക്ഷേപം ഉയരുകയും, ചികിത്സാപിഴവിലും തകർന്നുവീഴുന്ന ആശുപത്രി കെട്ടിടങ്ങൾക്കിടയിലും സാധാരണക്കാരന്റെ ജീവൻ പൊലിയുകയും ചെയ്യുമ്പോൾ, ആ പഴയ തീപ്പൊരി ആവേശം തെരുവിൽ കാണാനില്ലല്ലോ എന്ന പരിഭവത്തിലാണ് അണികൾ. അടിച്ചമർത്തപ്പെട്ടവന്റെ നാവായി രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും വരുമെന്ന പ്രതീക്ഷകൾക്കിടയിൽ രാഷ്ട്രീയ കേരളം ഇന്ന് ചർച്ച ചെയ്യുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്.
https://www.facebook.com/Malayalivartha


























