Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും

22 FEBRUARY 2026 06:00 PM IST
മലയാളി വാര്‍ത്ത

പോലീസ് സേനയുടെ ഊര്‍ജസ്വലതയും ഏകതയും പ്രകടമാക്കുന്ന 74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍ക്ക് തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ തുടക്കമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.

ഫെബ്രുവരി 23 മുതല്‍ 27 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നാളെ (23.02.2026) വൈകിട്ട് 04.30 മണിക്ക് നിര്‍വഹിക്കും. ആള്‍ ഇന്ത്യ പോലീസ് സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ അസാം റൈഫിള്‍സ്, BSF, CISF, CRPF, ITBP, RPF, SSB തുടങ്ങിയ 33 സേന വിഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുക്കും. 33 സേനാവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള 1105 ഉദ്യോഗസ്ഥര്‍ മത്സരത്തില്‍ പങ്കെടുക്കും. ഇതില്‍767 പുരുഷന്മാരും 338 സ്ത്രീകളും ഉള്‍പ്പെടുന്നു.

തിരുവനന്തപുരത്തെ വിവിധ സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്കായി സജ്ജമാക്കിയിരുക്കുന്നത്. വോളിബോള്‍ മത്സരങ്ങള്‍ക്കായി വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയം, മൈലം ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കാലടി വോളിബോള്‍ ക്ലബ്, പട്ടം കെ.എസ്.ഇ.ബി സ്റ്റേഡിയം, കാര്യവട്ടം എല്‍.എന്‍.സി.പി സ്റ്റേഡിയം എന്നിവിടങ്ങളിലെ എട്ട് കോര്‍ട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

സെപാക് ടക്റോ മത്സരങ്ങള്‍ക്കായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ രണ്ട് കോര്‍ട്ടുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വോളിബോള്‍ മത്സരങ്ങള്‍ക്കായി പുരുഷവിഭാഗത്തില്‍ 30 ടീമും വനിതകളുടെ 17 ടീമുകളുമാണ് പങ്കെടുക്കുന്നത്.

സെപാക് ടക്റോ മത്സരങ്ങള്‍ക്കായി പുരുഷവിഭാഗത്തില്‍ 18 ടീമും വനിതകളുടെ 14 ടീമുകളുമാണ് പങ്കെടുക്കുന്നത്. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖറാണ് 74-ാംമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങളുടെ രക്ഷാധികാരി.

മത്സരത്തിന്‍റെ സംഘാടക ചുമതലയില്‍ ഡി.ജി.പി മനോജ് എബ്രാഹം (ചെയര്‍മാന്‍), എസ് ശ്രീജിത്ത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, എസ്.പിമാര്‍ എന്നിവരടങ്ങുന്ന 14 സമിതികളാണ് മത്സരത്തിന്‍റെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (12 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (16 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (26 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (6 hours ago)

Malayali Vartha Recommends