സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു... പവന് വില 280 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകര്‍ച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില.
യുഎസില്‍ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില സമ്മര്‍ദത്തിലാണ്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,734.16 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ വിലയിടിവ് ദേശീയ വിപണിയിലും പ്രതിഫലിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 45,500 രൂപയിലെത്തി. 69,216 രൂപയാണ് ഒരുകിലോഗ്രാം വെള്ളിയുടെ വില.
അതേസമയം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണുണ്ടായത്. പവന്റെ വിലയില്‍ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി.
ഇതോടെ 2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്നാണ് പവന്റെ വില35.000 ന് താഴെയെത്തിയത്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha