സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.... പവന് 240 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപകൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.46 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം നേരിയ ഇടിവുണ്ടായി.
അതേസമയം സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാള്‍മാര്‍ക്ക് സംവിധാനം ജൂണ്‍ ഒന്നുമുതല്‍ നിര്‍ബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ജൂവലറികള്‍ക്ക് വില്‍ക്കാനാകൂ.
ആറുലക്ഷത്തോളം സ്വര്‍ണവ്യാപാരികളുള്ള ഇന്ത്യയില്‍ 34647 പേര്‍ക്കേ ഇപ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) ഹാള്‍മാര്‍ക്ക് ലൈസന്‍സുള്ളൂ.
പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോള്‍ ലൈസന്‍സിന് പുറത്താണ്. ഒന്നരമാസത്തിനുള്ളില്‍ ഒരുലക്ഷം ജൂവലറികള്‍കൂടി ലൈസന്‍സ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്.
സ്വര്‍ണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാന്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
"https://www.facebook.com/Malayalivartha