സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില. ഒക്ടോബര്‍ രണ്ടിന് സ്വര്‍ണ്ണം ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4340 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 4350 രൂപയായി ഉയര്‍ന്നു.
ഇതേ വില തന്നെ ഇന്നും നിലനില്‍ക്കുകയാണ്. പവന് 34,800 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണവില. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില 35,000 ത്തില്‍ താഴെയാണ്.
സെപ്റ്റംബര്‍ 17നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000ല്‍ താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി.
https://www.facebook.com/Malayalivartha