അപ്രതീക്ഷിത പരുക്ക്... ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ വീണ്ടും പരുക്ക്

പരിശീലനത്തിനിടെയാണ് മുഹമ്മദ് സിറാജിനു അപ്രതീക്ഷിതമായി പരിക്കേറ്റത്...
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ പരിക്ക് വീണ്ടും ആശങ്കയാകുന്നു. പരിക്കിന്റെ പട്ടികയിലേക്ക് എത്തിയ പുതിയ താരം മുഹമ്മദ് സിറാജാണ്.പരിശീലനത്തിനിടെയാണ് മുഹമ്മദ് സിറാജിനു അപ്രതീക്ഷിതമായി പരിക്കേറ്റത്.
പരിശീലന സമയത്ത് ഹർദിക് പാണ്ഡ്യ അടിച്ച ഒരു ഷോട്ടാണ് സിറാജിനു വിനയായത്. ഹർദിക് അടിച്ച ഷോട്ട് നേരെ പോയി കൊണ്ടത് മുഹമ്മദ് സിറാജിന്റെ ഇടതു കാലിലാണ്. കാൽമുട്ടിനു സാരമായി തന്നെ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകളുള്ളത്. വേദന കൊണ്ടു പുളഞ്ഞ താരം വൈകാതെ നെറ്റ്‌സിൽ നിന്നു പരിശീലനം മതിയാക്കി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.
മുടന്തി കൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. സിറാജിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ ബിസിസിഐ നിലവിൽ വ്യക്തതയായിട്ടില്ല.
"
https://www.facebook.com/Malayalivartha
























