കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരുക്ക്.... കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടം

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.
മുന്നില്‍ പോകുകയായിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കോഴിക്കോട്- തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരുക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകൾ.
പരിക്കേറ്റവര്‍ സമീപത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുകയാണ്. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുറേനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























