നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസത്തിനകം അന്വേഷണം റിപ്പോര്‍ട്ട് നല്‍കണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൈദലി കായ്പാടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
പാലോട് സ്വദേശികളായ കുഞ്ഞിന്റെ കുടുംബം ഇപ്പോഴും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി കേട്ടിരുന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ഡോക്ടറെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 11 മണിക്കൂറാണ് ആശുപത്രിയില്‍ ചികിത്സ വൈകിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ ഡോക്ടര്‍മാര്‍ കൊന്നു, ഒരുപക്ഷേ അമ്മയ്ക്കും ആ അവസ്ഥ വന്നേക്കാമായിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്.
സംഭവ ദിവസം നടന്ന പ്രതിഷേധത്തിനിടയില്‍ സൂപ്രണ്ടിനെ അകാരണമായി മര്‍ദ്ദിച്ചു, പ്രാഥമിക അന്വേഷണം നടത്താതെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസര്‍ അസോസിയേഷന്‍ നെടുമങ്ങാട് ആശുപത്രിയില്‍ ഒ പി ബഹിഷ്‌കരണം നടത്തുന്നത്. കാഷ്വാലിറ്റി ഒഴികെയുള്ള എല്ല ഒ പി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചാണ് പ്രതിഷേധം.
https://www.facebook.com/Malayalivartha
























