പൊന്നിന്റെ തിളക്കം കുറയുന്നു, സ്വര്ണം പവന് 320 രൂപ കുറഞ്ഞു

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ആശ്വാസ ദിനമാണ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. തുടര്ച്ചയായ രണ്ടു വ്യാപാര ദിനത്തില് ആഭ്യന്തര വിപണിയില് വില വര്ധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 40 രൂപയുമാണ് ഗ്രാമിൽ കുറഞ്ഞിരിക്കുന്നത്.
ഇതോടെ പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർദ്ധിച്ചത്. ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.
മാര്ച്ച് ഒന്പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന വില. മെയ് 4-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 37,600 രൂപയായിരുന്നു.
https://www.facebook.com/Malayalivartha