സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്....പവന് 400 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണം വീണ്ടും മുകളിലേക്ക്. പവന് 400 രൂപയുടെയും ഗ്രാമിന് 50 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണം പവന് 53,680 രൂപയിലും ഗ്രാമിന് 6,710 രൂപയിലും ഇന്ന് വ്യാപാരം പുരോഗമിക്കുന്നു.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,550 രൂപയായി. സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തിലെ ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ശനിയാഴ്ച പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച സ്വര്‍ണവില പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം ചൊവ്വാഴ്ച 80 രൂപ താഴ്ന്നിട്ടാണ് ഇന്ന് വീണ്ടും വര്‍ദ്ധിച്ചത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്ന നിലയിലെത്തി. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2,900 രൂപയാണ് വര്‍ധിച്ചത്.
അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 92 രൂപയും എട്ടു ഗ്രാമിന് 736 രൂപയുമാണ് .
"
https://www.facebook.com/Malayalivartha
























