സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്... ഇന്നലെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഇന്ന് 240 രൂപ പവന് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്.
കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനായി സാധ്യതയെന്നാണ് സൂചന. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6680 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്.
അതേസമയം വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.
https://www.facebook.com/Malayalivartha
























