സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്... പവന് 720 രൂപയുടെ കുറവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്... ഇന്ന് പവന് 720 രൂപയുടെ കുറവ്. രണ്ട് ദിവസത്തിനിടെ പവന് 1160 രൂപയുടെ കുറവാണ് ഉണ്ടായത്.
ഒരു പവന്റെ വില 57,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടേയും കുറവുണ്ടായി. ഗ്രാമിന്റെ വില 7140 രൂപയായാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസവും സ്വര്‍ണവില കുറഞ്ഞിട്ടുണ്ടായിരുന്നു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. 7,230 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
https://www.facebook.com/Malayalivartha