സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 58,520 രൂപയാണ് വില. മിനിഞ്ഞാന്ന് സ്വര്‍ണ വില 200 രൂപ വര്‍ദ്ധിച്ച് 58,480 രൂപയിലെത്തിയിരുന്നു.
ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ജനുവരി നാലിന് സ്വര്‍ണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.
തുടര്‍ന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നു 280 രൂപയാണ് വര്‍ധിച്ചത് മൂന്ന് ദിവസംകൊണ്ട് വര്‍ദ്ധിച്ചത് 600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7315 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6010 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 93.50 രൂപയാണ്.
"
https://www.facebook.com/Malayalivartha