സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്....പവന് 480 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്....പവന് 480 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 7455 രൂപയാണ് റെക്കോഡ്. പവന്റെ വില 480 രൂപ വര്‍ധിച്ച് 59,600 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം സ്വര്‍ണവില ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഔണ്‍സിന് 2,716 ഡോളറായാണ് സ്വര്‍ണവില വര്‍ധിച്ചത്. 2,790 ഡോളറാണ് അന്താരഷ്ട്ര വിപണിയിലെ സ്വര്‍ണവില.
യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവിവിലകളും ഉയര്‍ന്നു. 1.2 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 2,750.90 ഡോളറായാണ് വര്‍ധിച്ചത്. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ബോംബെ സൂചിക സെന്‍സെക്‌സില്‍ 350 പോയിന്റ് നഷ്ടമുണ്ടായി. 76,650 പോയിന്റിലാണ് ബി.എസ്.ഇയില്‍ വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 96 പോയിന്റ് നഷ്ടമുണ്ടാക്കി. 23,215 പോയിന്റിലാണ് ദേശീയ സൂചികയിലെ വ്യാപാരം.
സണ്‍ ഫാര്‍മ, നെസ്ലെ, എല്‍&ടി എന്നി കമ്പനികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. റിലയന്‍സ് തന്നെയാണ് നിഫ്റ്റിയിലും നേട്ടത്തില്‍ മുന്നില്‍, ഹിന്‍ഡാല്‍കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, എച്ച്.ഡി.എഫ്.സി ലൈഫ്, കോള്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്.
ഐ.ടി.സി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ടി.സി.എസ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടമുണ്ടായി.നിഫ്റ്റിയില്‍ ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര&മഹീന്ദ്ര, ട്രെന്റ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha