അമേരിക്കന്‍ പ്രതിരോധ വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പ്രോജെക്റ്റിനെതിരെ ഗൂഗിൾ ജീവനക്കാരുടെ കൂട്ട രാജി ഭീഷണി

അമേരിക്കന്‍ പ്രതിരോധ വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറായ ‘പ്രൊജക്ട് മാവനെ’തിരെ ഗൂഗിളിന്റെ തന്നെ ജീവനക്കാര്‍ ശക്തമായി രംഗത്ത്.
നാലായിരത്തോളം ജീവനക്കാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചാണ് ഗൂഗിള്‍ ഈ പദ്ധതി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചത്. യു.എസ് മിലിട്ടറിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി ഉപയോഗപ്പെടുത്താന്‍ യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സ് തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ സൈന്യത്തിന്റെ പ്രവര്‍ത്തനം വേഗത്തിലും കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന മിലിട്ടറി ഫൂട്ടേജുകള്‍ പരിശോധിച്ച് മനുഷ്യനേയും വസ്തുക്കളേയും വേര്‍തിരിക്കുന്ന പ്രക്രിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ കൊണ്ട് നിഷ്പ്രയാസം സാധിക്കും. ഇത്തരത്തിൽ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ ഇന്നുവരെ പിന്തുണച്ചിട്ടില്ലായെന്ന ചരിത്രം എടുത്തു കാട്ടിയാണ് നാലായിരത്തോളം ജീവനക്കാര്‍ ഒപ്പിട്ട പ്രതിഷേധ കത്ത് ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുന്ദര്‍ പിച്ചേയ്ക്ക് അയച്ചത്.
അതേസമയം ഗൂഗിള്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറാണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കമ്പനിയുടെ എത്തിക്കല്‍ പ്രാക്ടീസില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ഇത്രയധികം ജീവനക്കാര്‍ പ്രതിഷേധിക്കുന്നത് ഗൂഗിളിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്.
https://www.facebook.com/Malayalivartha