സപ്ലൈകോയുടെ വിറ്റുവരവില്‍ 11 ശതമാനം വര്‍ധനവ്

2014-15 സാമ്പത്തിക വര്‍ഷത്തില്‍ സപ്ലൈകോയുടെ വിറ്റുവരവ് 3,792 കോടിയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നു സപ്ലൈകോ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
2013-14 സാമ്പത്തികവര്‍ഷം ഇത് 3,415 കോടി രൂപയായിരുന്നു. മാവേലി സാധനങ്ങളുടെ വിറ്റുവരവ് 2013-14ല്‍ 897 കോടി രൂപയായിരുന്നത് 201415ല്‍ 929 കോടി രൂപയായി. ശബരി ഉത്പന്നങ്ങളുടെ വിറ്റുവരവ് 126 കോടിയില്‍നിന്നു 152 കോടിയും സപ്‌ളൈകോ ആട്ടയുടെത് 76 കോടിയില്‍നിന്നു 97 കോടിയുമായി. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളിലെ വിറ്റുവരവ് 59 കോടിയില്‍നിന്ന് 64 കോടി രൂപയായി. 2015-16 സാമ്പത്തികവര്‍ഷം 4,400 കോടി രൂപയുടെ വില്പനയാണു ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha