Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

അനുഭവവേദ്യമായ ടൂറിസം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം: വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ

02 FEBRUARY 2026 05:38 PM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാര മേഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനപ്പുറം, ജന്മനായോ അല്ലാതെയോ ശാരീരിക പരിമിതികള്‍ നേരിടുന്നവര്‍ക്കും ആസ്വാദ്യകരമായ രീതിയിൽ ടൂറിസത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസം വകുപ്പും 'ദി ഹിന്ദു' ദിനപ്പത്രവും സംയുക്തമായി സംഘടിപ്പിച്ച 'കേരള ഫോർ ഓൾ: ടൂറിസം വിത്തൗട്ട് ബാരിയേഴ്സ്' ഉച്ചകോടിയുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ചാ-കേള്‍വി പരിമിതികളുള്ളവർക്കും നാഡീസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും വിനോദസഞ്ചാര അനുഭവങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്ന ഒരു ആവാസവ്യവസ്ഥ സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.

ലിംഗ സമത്വ ഓഡിറ്റും സുരക്ഷാ ഓഡിറ്റും നടത്തി ലിംഗസമത്വ നയം പ്രഖ്യാപിക്കാനുള്ള അവസാന ഘട്ടത്തിലാണ് കേരള ടൂറിസമെന്ന് ഡയറക്ടര്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ സുരക്ഷിതത്വവും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിത്തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കടുത്ത് വീടുകളുള്ള സ്ത്രീകൾക്ക് അവിടെത്തന്നെ ശുചിമുറുകള്‍ നിര്‍മ്മിക്കാന്‍ അനുമതി പദ്ധതിക്ക് തുടക്കമായി. ഇതിൽ ആദ്യത്തേത് മൂന്നാറിനടുത്തുള്ള കാന്തല്ലൂരിൽ ഉടന്‍ പ്രവർത്തനസജ്ജമാകും. ഇതിനായി സ്ത്രീകള്‍ക്ക് ധനസഹായം നല്‍കും. വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതിയും ടൂറിസം വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. സാമ്പത്തികമായി ശാക്തീകരിക്കുന്നതിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്താനും ഇതിലൂടെ സഹായിക്കും.

സ്ത്രീ സൗഹൃദ ടൂറിസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന് യു.എൻ വിമൻ കേരള സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പീജ രാജൻ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിക്കുന്നത് സുരക്ഷിതബോധം വർദ്ധിപ്പിക്കുമെന്നും പ്രാദേശിക പങ്കാളിത്തവും പരിശീലനവും ഈ മേഖലയിൽ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമ്പോൾ വിദഗ്ധരുടെ ഉപദേശം തേടണമെന്നും നഗരരൂപകൽപ്പനയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയില്‍ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും ആർക്കിടെക്റ്റ് മോണോലിത ചാറ്റർജി അഭിപ്രായപ്പെട്ടു. ഫുട്പാത്തുകളുടെ ഉയരം, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പുലർത്തുന്ന ശ്രദ്ധ സ്ത്രീകളുടെ യാത്രാനുഭവങ്ങളെ മാറ്റിമറിക്കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ഹെൽപ്പ്‌ലൈൻ സംവിധാനം ആവശ്യമാണെന്ന് ട്രാവൽ ജേണലിസ്റ്റ് സോയിറ്റി ബാനർജി പറഞ്ഞു. വയോജനങ്ങളെ ടൂറിസം ആവാസവ്യവസ്ഥയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (11 minutes ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (22 minutes ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (2 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (2 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (5 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (5 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (6 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (6 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (7 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (8 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (8 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (8 hours ago)

Malayali Vartha Recommends