വിപണി മൂല്യത്തില്‍ ഇടിവ്....വിപണി മൂല്യത്തില്‍ 1.35 ലക്ഷം കോടിയുടെ ഇടിവ്

വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.35 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ് ആണ്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 863 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസിന് പുറമേ ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിട്ടത്.
അതേസമയം റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. വിപണിയില്‍ ടിസിഎസിന് മാത്രം ഉണ്ടായ നഷ്ടം 47,487 കോടിയാണ്. 10,86,547 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെല്‍ 29,936 കോടി, ബജാജ് ഫിനാന്‍സ് 22,806 കോടി, ഇന്‍ഫോസിസ് 18,694 കോടി, എസ്ബിഐ 11,584 കോടി, ഐസിഐസിഐ ബാങ്ക് 3,608 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 32,013 കോടിയുടെ നേട്ടമുണ്ടാക്കി. 5,99, 462 കോടിയായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇത്തവണയും ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് തന്നെയാണ് .
https://www.facebook.com/Malayalivartha