എയിംസ് നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങി

2019-ലെ ബി.എസ്സി. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ആദ്യഘട്ട രജിസ്‌ട്രേഷൻ (പ്രോസ്പക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ- പി.എ.എ.ആർ.) തുടങ്ങി
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച്, 10+2/ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ്/ഇന്റർമീഡിയറ്റ് സയൻസ്/തത്തുല്യ പരീക്ഷ ജയിച്ചവർക്കായാണ് അവസരം
ജനറൽ/ഒ.ബി.സിക്കാരെങ്കിൽ 55 ശതമാനവും പട്ടികവിഭാഗക്കാരെങ്കിൽ 50 ശതമാനവും മാർക്ക് വാങ്ങി ജയിക്കുന്നവർക്ക് ഓണേഴ്സ് ബി.എസ്സി. നഴ്സിങ് കോഴ്സിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ നടത്താം
12-ാം ക്ലാസ്/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളും ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സും പഠിച്ച്, മൊത്തം 50 ശതമാനം മാർക്ക് നേടി ജയിക്കുന്നവർക്ക് പാരാമെഡിക്കൽ ബി.എസ്സി. കോഴ്സിന് രജിസ്റ്റർ ചെയ്യാം, പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി
പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്ങിന് അപേക്ഷിക്കാൻ അപേക്ഷകർ ഇനി പറയുന്ന യോഗ്യതകൾ ഉള്ളവരായിരിക്കണം. (i) 10+2 അല്ലെങ്കിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിക്കണം
(ii) ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ നേടിയിരിക്കണം (iii) സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ്, രജിസ്ട്രേഡ് നഴ്സ്/മിഡ് വൈഫ് രജിസ്ട്രേഷൻ വേണം.
ആൺകുട്ടികൾക്ക് ചില അധിക വ്യവസ്ഥകളും ഉണ്ട്
പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പരീക്ഷ ജൂൺ ഒന്നിനും, പാരാമെഡിക്കൽ ബി.എസ്സി. ജൂൺ 15-നും ഓണേഴ്സ്ബി.എസ് സി . നഴ്സിങ് ജൂൺ 23-നും നടക്കും
നിശ്ചിത യോഗ്യതയുള്ളവർക്ക് http://www.aiimsexams.org/info/Course.html
എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം .2019 ജനുവരി മൂന്നിന് വൈകീട്ട് അഞ്ചുമണിക്കുള്ളിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സ്വീകരിച്ചതും നിരാകരിച്ചതുമായ വിവരങ്ങൾ ജനുവരി ഏഴിന് പ്രസിദ്ധീകരിക്കും. അപേക്ഷയിൽ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ അതിനും അവസരമുണ്ട്. ജനുവരി എട്ട് മുതൽ 18 വരെ അപേക്ഷയിൽ തിരുത്ത് വരുത്താൻ സമയമുണ്ട് . രജിസ്ട്രേഷൻ സംബന്ധിച്ച അന്തിമ നില ജനുവരി 22-ന് അറിയാം . കോഴ്സ് പ്രോസ്പക്ടസ് മാർച്ച് 12-ന് വെബ്സൈറ്റിൽ ലഭിക്കും
ഫൈനൽ രജിസ്ട്രേഷനു വേണ്ടിയുള്ള കോഡ്, വെബ് സൈറ്റ് വഴി ജനറേറ്റ് ചെയ്യണം. ഇതിനു മാർച്ച് 14 മുതൽ മാർച്ച് 25-ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.
മാർച്ച് 29 മുതൽ ഏപ്രിൽ അഞ്ച് നു മുൻപ് പരീക്ഷാ ഫീസ് അടച്ചു പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാം
https://www.facebook.com/Malayalivartha