ഗള്‍ഫില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് നോര്‍ക്കറൂട്ട്‌സ് കോഴ്‌സുകള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കായി എല്‍.ബി.എസ്.സെന്ററും നോര്‍ക്കറൂട്ട്‌സും സംയുക്തമായി എല്‍.ബി.എസിന്റെ വിവിധ സെന്ററുകളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നു. ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് പാക്കേജസ്, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ്, ബേസിക് ഫോട്ടോഗ്രാഫി ആന്റ് ഫോട്ടോ എഡിറ്റിംഗ്, സ്‌പോക്കണ്‍ അറബിക് ആന്റ് അറബിക് ടൈപ്പിംഗ്, ഓഫീസ് ഓട്ടോമേഷന്‍ ആന്റ് പി.സി. മെയിന്റനന്‍സ് എന്നിവയാണ് കോഴ്‌സുകള്‍.
തിരുവനന്തപുരം, അടൂര്‍, കളമശ്ശേരി, ഏറ്റുമാനൂര്‍, തൃശൂര്, ചാലക്കുടി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ സെന്ററുകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത് . ഭാഷാ പരിചയത്തിനായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ആന്റ് സോഫ്ട് സ്‌കില്‍ ട്രെയിനിംഗ് ഈ കോഴ്‌സുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട് .മൂന്ന് മാസമാണ് കോഴ്‌സുകളുടെ കാലാവധി.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി യാണ്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന എസ്.സി/എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സൗജന്യമാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ ഫീസിന്റെ 20 ശതമാനം നല്‍കിയാല്‍ മതി. ഒരു ബാച്ചില്‍ 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ആഗസ്റ്റ് മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം 9495302998 , അടൂര്‍ 04734227538, കളമശ്ശേരി 04842541520, ഏറ്റുമാനൂര്‍ 04812534820, തൃശ്ശൂര്‍ 04872250657, ചാലക്കുടി04802701469, പാലക്കാട് 04912527425, കോഴിക്കോട് 04952720250, കണ്ണൂര്‍ 04972702812, കാസറഗോഡ് 04994221011 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
www.norkaroots.net എന്ന വെബ്‌സൈറ്റിലും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha