വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് എക്‌സാമിനേഷൻ (AISSEE) പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക.
താത്പര്യമുള്ളവർക്ക് 2025 ഒക്ടോബർ പത്ത് മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/sainik-school-socitey വഴി അപേക്ഷകൾ അയക്കാം. ഒക്ടോബർ മുപ്പതാണ് അവസാന തിയതി. 2025 നവംബർ രണ്ട് മുതൽ നവംബർ നാല് വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരമുണ്ടാകും. 2026 ജനുവരിയിൽ പ്രവേശന പരീക്ഷ നടത്തുമെന്നാണ് നിലവിൽ സൂചിപ്പിച്ചിരിക്കുന്നത്. കൃത്യമായ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
2026 മാർച്ച് 31-ന് പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കാൻ കഴിയുക. ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി 2026 മാർച്ച് 31-ന് പതിമൂന്നിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാംവുന്നതാണ്
"
https://www.facebook.com/Malayalivartha