ജനറല്‍ നഴ്‌സിംഗിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ നെഴ്‌സിംഗ് സ്‌കൂളുകളിലും 2015 ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായ ആണ്‍കുട്ടികളില്‍ നിന്നും, പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്.സി./എസ്.ടി. വിഭാഗത്തിലുള്ള അപേക്ഷര്‍ക്ക് പാസ്സ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കുന്നതാണ്.
14 ജില്ലകളിലായി ആകെ 405 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. മെരിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ ഓരോ സീറ്റുവീതം സംസ്ഥാന നാവിക വൈമാനിക ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന എക്‌സ് സര്‍വ്വീസുകാരുടേയും, പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ കാണാതായവരുടേയും. മരണപ്പെട്ടവരുടേയും ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും, ഒരു സീറ്റ് പാരാമിലിട്ടറി/എ?ക്‌സ് പാരാമിലിട്ടറി ജീവനക്കാരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയും 2 സീറ്റുകള്‍ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷകര്‍ക്ക് 2015 ഒക്ടോബര്‍ 1 ന് 17 വയസ്സില്‍ കുറയുവാനോ, 27 വയസ്സില്‍ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും, പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്. അപേക്ഷകര്‍ ശരിയായ ആരോഗ്യമുള്ളവര്‍ ആയിരിക്കണം. അംഗവൈകല്യമുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല.
അപേക്ഷാഫോമും, പ്രോസ്പക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ dhs.kerala.gov.in ലഭ്യമാണ്. സൈറ്റിലെ dhs.kerala.gov.in/indexphp/ordersഎന്ന ലിങ്കില്‍ 27/07/2015 ന് അപ്ലോഡ് ചെയ്തിരിക്കുന്ന ഉള്ളടക്കത്തില്‍ നഴ്‌സിംഗ് പ്രവേശനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് 20.08.2015 വൈകുന്നേരം 5 മണിക്ക് ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ആഫീസ്, നഴ്‌സിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha