ഡിപ്ലോമക്കാര്‍ക്ക് മികച്ച അവസരം; സ്റ്റീല്‍ അതോറിറ്റിയില്‍ 463 ടെക്നീഷ്യന്‍ ഒഴിവുകള്‍ ; ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലേക്ക് ടെക്നീഷ്യന്‍ ട്രെയിനി തസ്തികകളില്‍ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 11. ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍) - 8 ഒഴിവുകൾ ഉണ്ട്. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത: മെട്രിക്കുലേഷനും ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയുമാണ്. ഫസ്റ്റ് ക്ലാസ് ബോയിലര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്. അപേക്ഷകരുടെ പ്രായപരിധി: 30 വയസ്.
ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനിയിൽ -302 ഒഴിവുകൾ ഉണ്ട്. ട്രേഡ്, ഒഴിവ്: മെക്കാനിക്കല്‍ -80 ഒഴിവുകൾ , മെറ്റലര്‍ജി -100 ഒഴിവുകൾ, ഇലക്ട്രിക്കല്‍ - 80 ഒഴിവുകൾ, കെമിക്കല്‍-10 ഒഴിവുകൾ, സെറാമിക്സ് -10 ഒഴിവുകൾ, ഇന്‍സ്ട്രുമെന്റേഷന്‍ -22 ഒഴിവുകൾ .അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത: മെട്രിക്കുലേഷന്‍. അനുബന്ധ ട്രേഡില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയും വേണം . അപേക്ഷകരുടെ പ്രായപരിധി: 28 വയസാണ്. അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി (AITT) - 153 ഒഴിവുകൾ ഉണ്ട്. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത: മെട്രിക്കുലേഷന്‍. ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ ട്രേഡ് അപ്രന്റിസ് ആയി പ്രവര്‍ത്തിച്ചശേഷം എന്‍.സി.വി.ടിയുടെ ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് പാസായിട്ടുണ്ടാകണം. പ്രായപരിധി: 28 വയസ്സാണ്. പ്രായപരിധിയും , യോഗ്യതയുമെല്ലാം 2019 ഒക്ടോബര്‍ 11 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവുകള്‍ അനുവദിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് മുൻപ് എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും.
ട്രെയിനിങ്, പ്രൊബേഷന്‍: ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍) തസ്തികയില്‍ ട്രെയിനിങ് ഉണ്ടായിരിക്കുന്നതല്ല. ഒരു വര്‍ഷം പ്രൊബേഷനുണ്ടായിരിക്കും. മറ്റ് രണ്ട് ട്രെയിനി തസ്തികകളില്‍ രണ്ട് വര്‍ഷമാണ് പരിശീലനം നടക്കുക. തുടര്‍ന്ന് ഒരു വര്‍ഷം പ്രൊബേഷനുമുണ്ടായിരിക്കും. ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി, ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍) തസ്തികകളിലേക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി തസ്തികയില്‍ 150 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്തഭടര്‍, ഡിപ്പാര്‍ട്ട്മെന്റല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസ് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി വെബ്സൈറ്റ് സന്ദർശിക്കുക. ww.sail.co.in
https://www.facebook.com/Malayalivartha