സ്റ്റെനോഗ്രാഫേഴ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ ?ഒക്ടോബർ 18 വരെ അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന സ്റ്റെനോഗ്രാഫേഴ്സ് (ഗ്രേഡ് സിആൻഡ് ഡി) പരീക്ഷ 2019ന് അപേക്ഷിച്ച് തുടങ്ങാം . അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ഒഴിവുകളുടെ എണ്ണം ഇത് വരെ തിട്ടപ്പെടുത്തിയിട്ടില്ല. ഓൺലൈനായിറ്റു വേണം അപേക്ഷ സമർപ്പിക്കേണ്ടുന്നത്. എഴുത്ത്പരീക്ഷയുടെയും സ്കിൽടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രായം സി ഗ്രേഡിന് അപേക്ഷിക്കുന്നവരുടെ പ്രായ പരിധി 18 മുതൽ 30 വയസ്സ് വരെയാണ്. ഡി ഗ്രേഡിന് അപേക്ഷിക്കുന്നവരുടെ പ്രായ പരിധി 18 മുതൽ 27 വയസ്സ് വരെ. പ്രായം കണക്കാക്കുന്നത് 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്.വയസ്സിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും.എസ്‌സി / എസ്ടി 5 വയസ്സ് വരെ ഇളവ് ഉണ്ട്.ഒ.ബി.സിക്കാർക്ക് 3 വയസ്സ് വരെ ഇളവ് ഉണ്ട്. റിസർവ് പി ഡബ്ള്യൂ ഡിക്കാർക്ക് 10 വയസ്സ് വരെ ഇളവ്. പിഡബ്ല്യുഡി ഒബിസിക്കാർക്ക് 13 വയസ്സ് വരെ ഇളവ്. പിഡബ്ല്യുഡി (എസ്‌സി / എസ്ടി)ക്കാർക്ക് 15 വർഷംവയസ്സ് വരെ ഇളവ്. മുൻ സൈനികർക്ക് 03 വയസ്സ് വരെ ഇളവ്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സ്റ്റെനോഗ്രാഫി അറിയുന്നവരായിരിക്കണം അപേക്ഷിക്കേണ്ടുന്നത്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ 2020 ജനുവരിക്കുള്ളിൽ യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം.എഴുത്ത്പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്കിൽ ടെസ്റ്റിന് തെരഞ്ഞെടുക്കപ്പെടുന്നവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കണം.
2020 മെയ് 5, 7 തിയതികളിലാണ് പരീക്ഷ നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. എഴുത്ത്പരീക്ഷയെ പറ്റി കൂടുതൽ അറിയാം . രണ്ട് മണിക്കൂർ ദൈർഘ്യമുള്ള എഴുത്ത്പരീക്ഷയാണ് നടക്കുന്നത് . ഇതിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രഹൻഷൻ എന്നിവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്ക് ഉണ്ടെന്നതിനാൽ സൂക്ഷിച്ച് അർത്ഥരാണ് എഴുതുക.അപേക്ഷാഫീസ് നൂറുരൂപയാണ് . എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർ ഫീസ് അടക്കേണ്ടുന്നത് ഇല്ല. www.ssconline.nic.in വഴി വൺടൈം രജിസ്ട്രേഷൻ നടത്തണം. തുടർന്ന് ലഭിക്കുന്ന പാസ്വേഡും രജിസ്ട്രേഷൻ ഐഡിയുംഉപയോഗിച്ച് അപേക്ഷിക്കണം. അപേക്ഷയിൽ പാസ്പോർട് സൈസ് ഒപ്പും അപ്ലോഡ്ചെയ്യണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 18 ആണ് . അന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷിക്കുക. വിശദവിവരത്തിന് www.ssc.nic.in, www.sskkr.kar.nic.in
https://www.facebook.com/Malayalivartha