ഇന്ത്യന്‍ വ്യോമസേനയില്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറാകാം; ബിരുദവും ബി.എഡും ഉള്ളവർക്ക് കിടിലൻ അവസരം ; ശമ്പളം 40,600 രൂപ

ബിരുദവും ബി.എഡും ഉള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് സുവർണ്ണാവസരം. ഇന്ത്യന്‍ വ്യോമസേനയില്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറാകാം. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇതിനായി എയര്‍മാന്‍ റിക്രൂട്ട്മെന്റ് റാലി നടക്കും. ഒക്ടോബര്‍ 21-നാണ് കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഉള്ള റാലി. ഗ്രൂപ്പ് 'എക്‌സ് ' വിഭാഗത്തില്‍പ്പെടുന്ന എയര്‍മാന്‍ ട്രേഡാണിത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ കര്‍ണാടകയിലെ ബെലഗാവിയിലുള്ള ബേസിക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 12 ആഴ്ച നീളുന്ന ജോയന്റ് ബേസിക് ഫേസ് ട്രെയിനിങ് (ജെ.ബി.പി.ടി.) ഉണ്ടാകും. 14,600 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്നതാണ് . ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 40,600 രൂപ ശമ്പളത്തില്‍ നിയമിക്കും. വ്യോമസേനയുടെ വിവിധ പരിശീലനകേന്ദ്രങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാരായാവും നിയമനം. ഗ്രൂപ്പ് 'എക്‌സ് ' വിഭാഗത്തില്‍പ്പെടുന്ന എയര്‍മാന്‍ ട്രേഡാണിത്. അപേക്ഷകരുടെ പ്രായ പരിധി ബിരുദധാരികള്‍ 1995 ജൂലായ് 19-നും 2000 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. പി.ജി. യോഗ്യതയുള്ളവര്‍ 1992 ജൂലായ് 19-നും 2000 ജൂലായ് ഒന്നിനും ഇടയില്‍ ജനിക്കണം (രണ്ടുതീയതികളും ഉള്‍പ്പെടെ). അപേക്ഷകരുടെ യോഗ്യത . ഇംഗ്ലീഷ് ഒരു വിഷയമായി ബി.എ. അല്ലെങ്കില്‍ ഫിസിക്‌സ്/ സൈക്കോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ്/ ഐ.ടി./ കംപ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് പഠിച്ചുനേടിയ ബി.എസ്‌സി. അല്ലെങ്കില്‍ ബി.സി. എ., അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബി.എഡ്. (ഡിഗ്രിക്കും ബി.എഡിനും ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കുവേണം). ഒക്ടോബര്‍ 21-ന് രാവിലെ ആറുമണിക്ക് റാലിക്കായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കുക: https://airmenselection.cdac.in
https://www.facebook.com/Malayalivartha